നിർമാണത്തിലിരുന്ന പാലം തകർന്ന് ഒരാൾക്ക് ഭാരുണാന്ത്യം:2 മോട്ടോർ സൈക്കിളുകൾ താഴേക്ക് വീണു: തൊഴിലാളിയടക്കം 5 പേർക്ക് ഗുരുതര പരിക്ക്.

Spread the love

ഡൽഹി: മധ്യപ്രദേശിലെ നയാഗോണില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മുന്‍ സിആര്‍പിഎഫ് ജവാനായിരുന്ന ദേവേന്ദ്ര സിംഗ് ധാക്ക(35)യാണ് മരിച്ചത്.

video
play-sharp-fill

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇന്നലെ രാത്രി ഭോപ്പാല്‍ എയിംസില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്.

പാലത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പാലം തകര്‍ന്നുവീണത്. ഈ സമയം പാലത്തിലൂടെ കടന്നുപോവുകയായിരുന്ന രണ്ടു മോട്ടോര്‍ സൈക്കിളുകള്‍ താഴേക്ക് വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു ബൈക്ക് യാത്രക്കാര്‍ക്കും ഒരു തൊഴിലാളിക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഭോപ്പാല്‍ എയിംസിലേക്ക് മാറ്റുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് അധികൃതര്‍ പാലം പൂര്‍ണ്ണമായും അടച്ചുപൂട്ടുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.