play-sharp-fill
പാലാരിവട്ടം പാലം: കുരുക്ക് മുറുക്കി വിജിലൻസ്; ലക്ഷ്യം അഞ്ചു ഉപതിരഞ്ഞെടുപ്പുകൾ; ഇബ്രാഹിം കുഞ്ഞിനെ മുൾമുനയിൽ നിർത്തി യുഡിഎഫിനെ പ്രതിരോധത്തിലാക്കുക ലക്ഷ്യം

പാലാരിവട്ടം പാലം: കുരുക്ക് മുറുക്കി വിജിലൻസ്; ലക്ഷ്യം അഞ്ചു ഉപതിരഞ്ഞെടുപ്പുകൾ; ഇബ്രാഹിം കുഞ്ഞിനെ മുൾമുനയിൽ നിർത്തി യുഡിഎഫിനെ പ്രതിരോധത്തിലാക്കുക ലക്ഷ്യം

സ്വന്തം ലേഖകൻ
കോട്ടയം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വി.കെ ഇ്ബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഉടനെങ്ങും അറസ്റ്റ് ചെയ്യില്ലെന്നുറപ്പായി.
ഇബ്രാഹിം കുഞ്ഞിനെതിരെ പരമാവധി തെളിവ് ശേഖരിച്ച ശേഷം മാത്രം മതി അറസ്റ്റെന്ന നിലപാടാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
അ്ഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും രാഷട്രീയമായി വിഷയം ചർച്ച ചെയ്യുകയും, ഇതിന് ശേഷം ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത് അടുത്ത നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് സർക്കാരിന്റെ വിശ്വസ്ഥനായ വിജിലൻലസ് എസ്.പി വി.ജി വിനോദ്കുമാറിനെ തന്നെ സർക്കാർ ഇപ്പോൾ കേസ് അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്.
ഇതിനിടെ , പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷിക്കുന്ന വിജിലൻസ് അന്വേഷണ സംഘം കോട്ടയം വിജിലൻസ് ഓഫിസിൽ യോഗം ചേർന്നു.  അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന വിജിലൻസ് മേധാവി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗം ചേർന്നത്.
പുതിയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ച ശേഷം ആദ്യമായാണ് യോഗം ചേരുന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിന്റെ വിലയിരുത്തലാണ് യോഗത്തിൽ പ്രധാനമായും നടത്തിയത്. നിലവിൽ അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ മൊഴികൾ വിശദമായി പരിശോധിച്ചു.
ചോദ്യം ചെയ്തവരുടെയും, കമ്പനി അധികൃതരുടെയും മൊഴികളും യോഗത്തിൽ ചർച്ചയായി. തുടർന്ന് അടുത്ത ഘട്ടത്തിൽ പരിശോധിക്കേണ്ട വിവരങ്ങൾ ഏതൊക്കെയെന്ന് വിലയിരുത്തി.
ഓരോ ഉദ്യോഗസ്ഥരും നിർവഹിക്കേണ്ട ചുമതലകൾ പുതിയ അന്വേഷണ സംഘത്തിന് വീതിച്ചു നൽകി.
വരും ദിവസങ്ങളിൽ പരിശോധിക്കേണ്ട രേഖകൾ ഏതൊക്കെയെന്നും, പരിശോധന നടത്തേണ്ട നടത്തേണ്ട സ്ഥലങ്ങൾ സംബന്ധിച്ചും അന്വേഷണ സംഘം വിലയിരുത്തി. രേഖകൾ വിശദമായി പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉണ്ടാകും.