പാലം പണി മുടങ്ങി: പാലം വലിച്ച് നാട്ടുകാരുടെ പ്രതിഷേധം
തേർഡ് ഐ ബ്യൂറോ
അയർക്കുന്നം: പാലം പണി അനി്ശ്ചിതമായി നീളുന്നതിൽ പാലം വലിച്ച് നാട്ടുകാരുടെ പ്രതിഷേധം.
അയർക്കുന്നം പഞ്ചായത്തിലെ ആറുമാനൂർ പാറേക്കടവ് പാലം നിർമ്മാണം സർക്കാർ അനാസ്ഥയെ തുടർന്ന് വൈകുന്നതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. അയർക്കുന്നം പഞ്ചായത്ത് ഏറ്റുമാനൂർ മുനിസിപ്പാലിറ്റികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറുമാനൂർ പാറേക്കടവ് പാലത്തിന്റെ നിർമ്മാണം ഇടത് സർക്കാർഅധികാരത്തിൽ എത്തിയതിനു പിന്നാലെയാണ് മുടങ്ങിയതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
അയർക്കുന്നം വികസനസമതി,പേരൂർ നവദീപ്തി പുരുഷസ്വയം സഹായസംഘം, ദീപ്തി ആർട്ട്‌സ് ക്ലബ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പാലം വലി സമരം റവ.ഫാ.മാണി കല്ലാപ്പുറം കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. വികസനസമതി പ്രസിഡണ്ട് ജോയി കൊറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമതി അദ്ധ്യക്ഷ ലിസമ്മ ബേബി,ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീത രാധാകൃഷ്ണൻ, ജോസ് കൊറ്റം, ബിനോയി മാത്യു,നിസാ കുഞ്ഞുമോൻ,ലാൽസി പെരുന്തോട്ടം,അഡ്വ. മുരളീ കൃഷ്ണൻ,ജോണി എടേട്ട് ,എബ്രാഹം ഫിലിപ്പ്, ടോംസൺ ചക്കുപാറ,ഷിബു കുന്നിപറമ്പിൽ,അനൂപ് കെ.എം, ജിജി നാഗമറ്റം, ഷിനു ചെറിയാന്തറ, പ്രദീഷ് വട്ടത്തിൽ,സുധീഷ് ,ബിറ്റു കുളത്തുകാല, റെനി വള്ളികുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി ആശുപത്രികൾ,ആരാധനാലയങ്ങൾ,പ് രഫഷണൽ കോളേജുകൾ,യൂണിവേഴ്സിറ്റി, മെഡിക്കൽ കോളേജ് തുടങ്ങിയ പ്രധാനസ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തുവാൻ നാട്ടുകാർക്ക് പ്രയോജനകരമാകുന്ന പാലം പണി മുടങ്ങിയതിൽ നാട്ടുകാർ അതൃപ്തരാണ്. എത്രയും വേഗം തുടർനടപടികൾ ആരംഭിക്കണമെന്ന് സമതി ആവശ്യപ്പെട്ടു.
Related
Third Eye News Live
0