
പാലാ: കരൂര്‍ പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പും പഞ്ചായത്തും ജാഗ്രതാ നിര്‍ദേശവും ബോധവത്കരണ പ്രവര്‍ത്തനവുമായി രംഗത്ത്.
പഞ്ചായത്തിലെ ഏഴ്, നാല് വാര്‍ഡുകളിലായി ആറ് പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ജൂലൈ ആദ്യ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച ഇവര്‍ സുഖം പ്രാപിച്ചുവെന്നും പിന്നീട് കേസുകളൊന്നും കണ്ടെത്തിയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. എന്നിരുന്നാലും ഈഡിസ്
കൊതുകുകള്‍ വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും പരിസരശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പഞ്ചായത്തിലുടനീളം മൈക്ക് അനൗസ്‌മെന്റ് നടത്തി ലഘുലേഖകള്‍ വിതരണം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്‍കരുതല്‍
സ്വീകരിക്കണം
റബര്‍ ചിരട്ടകള്‍, ടയര്‍, കുപ്പി, കൊക്കോത്തോട്, കരിക്ക് തൊണ്ട്, മുട്ടത്തോട്, പ്ലാസ്റ്റിക് കുപ്പികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.
വലിയ ടാങ്കുകള്‍, പാറക്കുഴികള്‍ എന്നിവയില്‍ ഗപ്പി മത്സങ്ങളെ നിക്ഷേപിക്കുക, ടെറസ്, സണ്‍ഷേഡ്, ഫ്രിഡ്ജ് ഡ്രേ എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുക എന്നിങ്ങനെയുള്ള മുന്‍ കരുതല്‍ നടപടി ആളുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.