പാലക്കാട് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു;രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയിൽ

Spread the love

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കറ്റ് യുവാവ് മരിച്ചു. സംഭവത്തിൽ യുവാവിന്‍റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

video
play-sharp-fill

വണ്ടാഴി തണ്ടലോട് സതീഷ് (33) ആണ് മരിച്ചത്. മേലാർകോട് ചിറ്റിലഞ്ചേരി വട്ടോം പാടത്താണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. വട്ടോംപാടത്തുള്ള തോട്ടിൽ ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയാണ് അപകടം .

സതീഷിന്‍റെ സുഹൃത്തുക്കളായ വിജീഷ്, വിശ്വനാഥ് എന്നിവരെയാണ് ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ആലത്തൂർ പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ച സതീഷിന്‍റെ മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.