പാലക്കാട് പൊള്ളുന്നു;ഈ സീസണിൽ ഇതാദ്യമായി താപനില 40 ഡിഗ്രി പിന്നിട്ടു; സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്

Spread the love

പാലക്കാട്: പാലക്കാട് ജില്ലയിൽ റെക്കോർഡ് താപനില 40.1°C രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് ക്രമാതീതമായി വർധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

video
play-sharp-fill

ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. താപനില ഉയരുന്ന സാഹചര്യത്തിൽ പാലക്കാടിനൊപ്പം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം ജില്ലയിൽ 39°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 37°C വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്.

തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെ താപനില ഉയർന്നേക്കാം എന്നാണ് മുന്നറിയിപ്പ്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 13 -ാം തീയതി വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു