പാലക്കാട്‌ വാഹന പരിശോധനയ്ക്കായി കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി; പിന്തുടര്‍ന്ന് സാഹസികമായി പിടികൂടി പോലീസ്; അരക്കിലോ കഞ്ചാവുമായി യുവ അഭിഭാഷകൻ പിടിയിൽ

Spread the love

പാലക്കാട്‌ :കാറില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി യുവ അഭിഭാഷകൻ പിടിയിലായി.
വടവന്നൂർ ഊട്ടറ സ്വദേശി ശ്രീജിത്ത് (32) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ കൊടുവായൂർ ഭാഗത്തുനിന്നും വരുകയായിരുന്ന ഇയാള്‍ പുതുനഗരം കവലയില്‍ വെച്ചാണ് പിടിയിലായത്.

എസ്.ഐ കെ. ശിവചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശ്രീജിത്ത് സഞ്ചരിച്ച കാർ കൈ കാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു.

തുടർന്ന് പോലീസ് ജീപ്പില്‍ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. മുൻപും പോലീസ് പരിശോധനകളില്‍ നിന്ന് വാഹനം വെട്ടിച്ച്‌ രക്ഷപ്പെട്ടിട്ടുള്ളയാളാണ് ശ്രീജിത്ത്. പാലക്കാട് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് അറസ്റ്റിലായ യുവ അഭിഭാഷകൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group