play-sharp-fill
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സ്വതന്ത്രസ്ഥാനാര്‍ത്ഥി? മേതില്‍ ദേവികയുമായി നേതൃത്വം ചര്‍ച്ച നടത്തി:പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പാക്കുക സിപിഎമ്മിന് അഭിമാന പ്രശ്നമാണ്

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സ്വതന്ത്രസ്ഥാനാര്‍ത്ഥി? മേതില്‍ ദേവികയുമായി നേതൃത്വം ചര്‍ച്ച നടത്തി:പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പാക്കുക സിപിഎമ്മിന് അഭിമാന പ്രശ്നമാണ്

പാലക്കാട് ;ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്താൻ സിപിഎം ആലോചന. പൊതുസ്വീകാര്യതയുള്ള സ്വതന്ത്രസ്ഥാനാർഥിയെ പരിഗണിക്കാനാണ് പാർട്ടി ആലോചന

നർത്തകി മേതില്‍ ദേവികയുമായി നേതൃത്വം ചർച്ച നടത്തിയെങ്കിലും അവർ മത്സരസന്നദ്ധത പ്രകടിപ്പിച്ചില്ല. സ്വതന്ത്രസ്ഥാനാർഥി അല്ലെങ്കില്‍ യുവസ്ഥാനാർഥിയെ പരിഗണിക്കാനാണ് പാർട്ടി ആലോചന.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പാക്കുക സിപിഎമ്മിന് അഭിമാനപ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് പലതവണ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈപൊള്ളിയതാണെങ്കിലും വീണ്ടും സ്വതന്ത്രരെ നിർത്തിയുള്ള പരീക്ഷണത്തിന് പാർട്ടി മുതിരുന്നത്. സ്വീകാര്യതയുള്ള പാർട്ടി പശ്ചാത്തലമുള്ളവരെയാണ് പരിഗണിക്കുന്നത്.

അനുയോജ്യയായ സ്വതന്ത്രസ്ഥാനാർത്ഥിയെ ലഭിച്ചില്ലെങ്കില്‍ ഒരു യുവ മുഖത്തെ പാർട്ടി പരീക്ഷിക്കും. എന്തായാലും ഏത് വിധേനയും മണ്ഡലം തിരിച്ചുപിടിക്കാൻ അരയും തലയും

മുറുക്കി രംഗത്തിറങ്ങാനാണ് പാർട്ടി നിർദേശം. ലോകസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ക്ഷീണം തീർക്കാൻ ഇടതുമുന്നണിക്ക് പാലക്കാട് വിജയിച്ചേ മതിയാകൂ.