പാലക്കാട്ട് സിപിഐ എം വിമതർ ശക്തി പ്രാപിക്കുന്നു:മാര്‍ച്ച്‌ അഞ്ചിനാണ് വിമതര്‍ ജില്ലാതല കണ്‍വെന്‍ഷന്‍ നടത്തുന്നത്. 500 ലധികം വിമതര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Spread the love

പാലക്കാട്: സിപിഐഎം വിമത കൂട്ടായ്മയുടെ ഭാഗമാകാന്‍ കൂടുതല്‍ നേതാക്കള്‍. വടക്കഞ്ചേരിയിലെ സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി കെ.
ബാലനും ഏരിയ കമ്മിറ്റി അംഗം പി. ഗംഗാധരനും വിമതരുടെ ജില്ലാതല കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

video
play-sharp-fill

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ കറിവേപ്പില പോലെ എടുത്തു കളയുന്നുവെന്ന് നേതാക്കളുടെ വിമര്‍ശനം. സിപിഐഎമ്മില്‍ തുടര്‍ച്ചയായി കാണുന്ന പ്രവണത ഇത്തരത്തില്‍ പ്രവര്‍ത്തകരെ ഒഴിവാക്കുന്നതാണെന്നും ആരോപിച്ചാണ് നേതാക്കളുടെ വിമത നീക്കം.

പാലക്കാട് ചേരുന്ന പുതിയ കൂട്ടായ്മ രൂപീകരണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സിപിഐഎം നേതാവ് പി.കെ. ശശി സഹകരിക്കുമെന്ന് പ്രതീക്ഷ. മാര്‍ച്ച്‌ അഞ്ചിനാണ് സിപിഐഎം വിമതര്‍ ജില്ലാതല കണ്‍വെന്‍ഷന്‍ നടത്തുന്നത്. കണ്‍വെന്‍ഷനില്‍ സിപിഐഎമ്മുമായി അതൃപ്തിയില്‍ കഴിയുന്ന നിരവധി പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐഎമ്മില്‍ നിന്ന് നടപടി നേരിട്ടവരാണ് കെ ബാലനും പി ഗംഗാധരനും. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിമത സംഘത്തിനൊപ്പം ചേരാനുള്ള നീക്കം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോയിസ് ഓഫ് വടക്കഞ്ചേരി എന്ന കൂട്ടായ്മയുടെ പേരില്‍ മത്സരിച്ചിരുന്നു. 500 ലധികം വിമതര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.