
പാലക്കാട്: പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു. ഏലംകുളം സ്വദേശി അശ്വിൻ കൃഷ്ണയാണ് (13) മരിച്ചത്. കുന്നക്കാവ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 8-ാം ക്ലാസ് വിദ്യാർഥിയാണ്. വല്ലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രാവിലെയാണ് അപകടം.
ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ തട്ടിയാണ് വിദ്യാർത്ഥി മരിച്ചത്. ചെറുകര ഏലംകുളം മാട്ടായിയിൽ അമ്പലത്തിനു സമീപം താമസിക്കുന്ന മേലേപ്പുറത്ത് രാജു, വിനീത ദമ്പതികളുടെ ഏക മകനാണ് അശ്വിൻ കൃഷ്ണ.
കുട്ടി കുറച്ചുകാലമായി വല്ലപ്പുഴ മാട്ടായയിലുഉള്ള കുടുംബ വീട്ടിലാണ് നിൽക്കുന്നത്. രാവിലെ വല്ലപ്പുഴയിൽ നിന്നും 7.20 ന് ഉള്ള ട്രെയിനിലാണ് അശ്വിൻ കൃഷ്ണ സ്കൂളിലേക്ക് പോകാറുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരീക്ഷയായതിനാൽ ഇന്ന് അടുത്ത ട്രെയിനിന് പോകുവാനാണ് സ്റ്റേഷനിൽ എത്തിയത്. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



