
പാലക്കാട്: ചന്ദ്രനഗറിൽ വ്യാപാര സ്‌ഥാപനത്തിൽ നിർത്തിയിട്ട ബൈക്ക് മോഷ്‌ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം ടിഡി റോഡ് പടിപ്പുരയ്ക്കൽ രാജഗോപാൽ എ.പ്രഭുവിനെയാണ് (20) കസബ പൊലീസ് അറസ്‌റ്റ് ചെയ്തത്.
ഈ മാസം 7നാണ് മോഷണം നടന്നത്. രാജഗോപാൽ എ.പ്രഭു സംസ്‌ഥാനത്തെ വിവിധ സ്‌റ്റേഷനുകളിലായി 25 ഓളം വാഹന മോഷണ കേസിലെ പ്രതിയാണ്.
കസബ ഇൻസ്പെക്‌ടർ എം.സുജിത്ത്, എസ്ഐ എച്ച്.ഹർഷാദ്, എഎസ്‌ഐ കാദർബാഷ, സീനിയർ സിപിഒമാരായ ആർ.രജീദ്,ആർ.രഘു. എസ്.രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group