
പാലക്കാട്: മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേര് ‘മിന്നൽ മാജിക്’ എന്നാക്കി ബെവ്കോ. നേരത്തെ നിശ്ചയിച്ചിരുന്ന മലബാർ മിസ്റ്ററി എന്ന പേര് മാറ്റി.
പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും. പാലക്കാട് മേനോൻ പാറയിലാണ് ബ്രാൻഡിയുടെ ഉത്പാദനം നടത്തുന്നത്. ഒരു മാസത്തിനകം മിന്നൽ മാജിക് ബെവ്കോ ഔട്ട്‍ലെറ്റുകളിലെത്തും. 13, 500 കെയ്സ് മദ്യമായിരിക്കും ദിനം പ്രതി ഉണ്ടാക്കുക. അരലിറ്റർ കുപ്പിയിലാണ് ഉത്പാദനം. അരലിറ്റർ മിന്നൽ മാജിക്കിന് 400 രൂപയെന്ന് സൂചന. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്.
അതേസമയം മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ നൽകുമെന്ന ബെവ്‌കോ പരസ്യം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇതിനെതിരെ കോടതിയിൽ ഹർജി വന്നത്. പിന്നാലെ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട്ടെ മലബാർ ഡിസ്റ്റലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ച് സർക്കാർ പുറത്തിറക്കിയ പരസ്യത്തിനെതിരെയായിരുന്നു ഹൈക്കോടതി നോട്ടീസ് അയച്ചത്. എന്നാൽ ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ പരസ്യം നൽകിയത് തങ്ങളല്ലെന്ന് ബെവ്‌കോ വ്യക്തമാക്കി. തുടർന്ന് മദ്യത്തിന് പേരിടാനുള്ള പരസ്യം കോടതി സ്റ്റേ ചെയ്തിരുന്നു.



