
പാലക്കാട്: വിദേശത്തുനിന്ന് മയക്കുമരുന്ന് നാട്ടിലെത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ഒമാനിൽനിന്ന് ചെന്നൈ വഴി പാലക്കാട് എത്തിച്ച് വില്പന നടത്തുന്നതിനിടെ കഴിഞ്ഞ മേയിൽ മറ്റ് പ്രതികൾ പിടിയിലായിരുന്നു. കേസിൽ ഒളിവിലായിരുന്ന മുഹമ്മദ് മുർത്തുള്ള (29) ആണ് പിടിയിലായത്.
കണ്ണൂർ പോലീസിന്റെ സഹായത്തോടെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
സൗത്ത് തൃത്താല മാടപാട്ട് പട്ടിക്കര വളപ്പിൽ എം.പി. ജാഫർ സാദിഖ് (34), ഓങ്ങല്ലൂർ കല്ലടിപ്പറ്റ പാറമേൽ ഇല്യാസ് (23), ഓങ്ങല്ലൂർ മണ്ണയിൽ വീട്ടിൽ എം.ഫഹദ് അലവി (30) എന്നിവർ നേരെത്തെ പിടിയിലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ മുഖ്യ സൂത്രധാരനും മൂന്നാം പ്രതി ജാഫർ സാദിഖ് എന്നയാൾക്കെതിരെ കരുതൽ നടപടിയുടെ ഭാഗമായി നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞു വരികയാണ്.
കണ്ണൂർ പോലീസും പാലക്കാട് പോലീസും പാലക്കാട് സൈബർ സെല്ലിൻ്റെ സഹകരണത്തോടെ
6 മണിക്കൂറിലേറെ നടത്തിയ പ്രയത്നത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലായത്.
എസ്പി രാജേഷ് കുമാർ, സൗത്ത് എസ്ഐ സുനിൽ.എം, എസ്‌സിപിഒ സുജയ് ബാബു, രാജീദ്.ആർ, രതീഷ്, പ്രവീൺ, ഷാലു. കെ എസ് ബാലകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




