
പാലക്കാട്: ഷൊര്‍ണൂരില്‍ അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ ഉടമ അറസ്റ്റില്‍. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ സ്വദേശി കുറുവട്ടൂര് നെടിയോടത്ത് വീട്ടില്‍ ബഷീറിനെയാണ് പൊലീസ് പിടികൂടിയത്. ലോഡ്ജിലേക്ക് ആളുകളെ എത്തിച്ച എട്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോഡ്ജിലേക്ക് ഇടപാടുകാരെ എത്തിച്ച 8 പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഉടമയ്ക്ക് പുറമേ ലോഡ്ജിലേക്ക് ഇടപാടുകാരെ എത്തിച്ച കുളപ്പുള്ളി, പട്ടാമ്പി, വെസ്റ്റ് ബംഗാൾ, ആസാം, ബെംഗളൂരൂ, ചെന്നൈ, ആലുവ, കല്ലടിക്കോട് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള 8 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള സ്ത്രീകളെ ലോഡ്ജിൽ എത്തിച്ച് ഇടപാടുകാർക്ക് കാഴ്ചവെച്ച് പണമുണ്ടാക്കലാണ് ലോഡ്ജിന്റെ നടത്തിപ്പിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോഡ്ജിനുള്ളിലെ മുറികളിൽ നടത്തിയ പരിശോധനയിൽ ഗർഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും കണ്ടെത്തി. പ്രതിക്കെതിരെ 2013, 2020 വർഷങ്ങളിൽ സമാന കേസുകൾ ഉണ്ടെന്നും പൊലീസ് അറിയിച്ചു.



