പാലക്കാട് കുറുനരിയുടെ ആക്രമണം; നാല് പേര്‍ക്ക് കടിയേറ്റു, 2 പേരുടെ നില ഗുരുതരം: കുറുനരി ചത്തു.

Spread the love

പാലക്കാട്: കുറുനരിയുടെ ആക്രമണത്തില്‍ പാലക്കാട് നാല് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം.

തച്ചനാട്ടുകര പാറപ്പുറം കൂളാകുര്‍ശ്ശി വേലായുധന്‍ (77), മകന്‍ സുരേഷ് (47), ആലിക്കല്‍ വീട്ടില്‍ ഉമേഷ്, അജീഷ് ആലിക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വേലായുധന്റെ ദേഹത്തേക്ക് കുറുനരി ചാടി ചുണ്ടില്‍ കടിക്കുകയായിരുന്നു. സുരേഷിന് കൈയിലും വയറ്റിലുമാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരേയും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുറുനരിയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.