
പാലക്കാട് സോഫാ കമ്പനിയിൽ തീപിടുത്തം ; പട്ടാമ്പി ഫയർഫോഴ്സെത്തി തീയണച്ചു; ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
പാലക്കാട് : തിരുവേഗപ്പുറ കാരമ്പത്തൂരിൽ സോഫ കമ്പനിയിൽ തീപിടുത്തം.
രാവിലെ ആറ് മണിയോടെ സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. പട്ടാമ്പി ഫയർഫോഴ്സ്എ ത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല.
വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊപ്പം പൊലീസും സ്ഥലത്തെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0