പാലക്കാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു;വീട്ടുകാര്‍ ബന്ധുവീട്ടിലായതിനാന്‍ വന്‍ ദുരന്തം ഒഴിവായി

Spread the love

പാലക്കാട്: ആലത്തൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. ആലത്തൂർ നരിയംപറമ്പ് കോരക്കാട് സത്യഭാമയുടെ വീടാണ് രാത്രി 9:30 ഓടെയുണ്ടായ അപകടത്തിൽ പൂർണ്ണമായും കത്തി നശിച്ചത്.

സത്യഭാമയും മകൻ ഷിജുകുമാറും ബന്ധു വീട്ടിൽ പോയതിനാൽ വലിയ അപകടം ഒഴിവായി. വീടും ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. ആലത്തൂർ ഫയർഫോഴ്സ് എത്തി തീ അണച്ചു. ആലത്തൂർ പൊലീസ്, കെ എസ് ഇ ബി അധികൃതർ എന്നിവരും സംഭവസ്ഥലത്തെത്തി.