പാലക്കാട്ട് പുതുനഗരത്ത് പന്നിപ്പടക്കം പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് പരിക്ക്; വീട്ടുടമ പന്നിപ്പടക്കം ഉപയോഗിച്ച് പന്നികളെ പിടികൂടാറുണ്ടെന്ന് പോലീസ്

Spread the love

പാലക്കാട്: പുതുനഗരത്ത് പന്നിപ്പടക്കം പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് പരിക്ക് .
പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ ഷരീഫ്, സഹോദരി ഷഹാന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

video
play-sharp-fill

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചെന്നായിരുന്നു പോലീസിന്റെ ആദ്യത്തെ സംശയം. എന്നാല്‍, വീട്ടില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമാണെന്ന് കണ്ടെത്തി.

വീട്ടിലെ പരിശോധനയില്‍ മറ്റു സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു. ഷരീഫ് പന്നിപ്പടക്കം ഉപയോഗിച്ച് പന്നികളെ പിടികൂടാറുണ്ടെന്നും പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പൊട്ടിത്തെറിയില്‍ എസ്ഡിപിഐക്കെതിരേ ആരോപണവുമായി ബിജെപി രംഗത്തെത്തി. വീട്ടിനുള്ളില്‍ പൊട്ടിത്തെറിച്ചത് ബോംബാണെന്നും പിന്നില്‍ എസ്ഡിപിഐ ആണെന്നും ബിജെപി ആരോപിച്ചു.

ഷരീഫ് ഉള്‍പ്പെട്ട വീട്ടുകാര്‍ എല്ലാവരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും ബിജെപി ആരോപിക്കുന്നുണ്ട്. എന്നാല്‍, ഷരീഫ് ഉള്‍പ്പെടെ 12 പേരെ രണ്ടുവര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണെന്നാണ് എസ്ഡിപിഐയുടെ വിശദീകരണം.