ചോരയൊലിപ്പിച്ച് നാല് മണിക്കൂറോളം തെരുവിൽ കിടന്നു;മര്‍ദനമേറ്റ് ചോരതുപ്പി നിലത്തുവീണ രാംനാരായണിനെ ബംഗ്ലാദേശിയാണോ എന്നു ചോദിച്ചു തുടരെ തല്ലി; ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഒരു ക്രിമിനല്‍ കേസു പോലുമില്ല’; നൊമ്പരത്തോടെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ ബന്ധു

Spread the love

പാലക്കാട്ടെ അട്ടപ്പള്ളത്തു മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ടം വിചാരണ നടത്തി കൊലപ്പെടുത്തിയ ഛത്തിസ്ഗഢ് സ്വദേശി രാം നാരായണനെ കൊലപ്പെടുത്തിയത് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണെന്ന് പോലീസ്. ബംഗ്ലാദേശിയാണോ എന്നു ചോദിച്ചു കൊണ്ടാണ മര്‍ദ്ദനം നടന്നക് എന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. മര്‍ദനമേറ്റ് ചോരതുപ്പി നിലത്തുവീണ ശേഷവും മര്‍ദ്ദനം തുടരുന്നു.

video
play-sharp-fill

ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യാറിന്റെ മരണവിവരം അറിഞ്ഞെത്തിയ ബന്ധു ശശികാന്ത് ബഗേലാണ് കൂടുതൽ വിവരങ്ങൾ പങ്കുവച്ചത്. തൊഴിൽ തേടി പാലക്കാട്ടേക്ക് എത്തിയ രാമനാരായൺ രണ്ടു കുട്ടികളുടെ അച്ഛനാണെന്നും മദ്യപിക്കുന്ന ശീലമൊഴിച്ചാൽ ഇയാൾ നാട്ടിൽ പ്രശ്നക്കാരനല്ലെന്നുമാണ് ബന്ധു മാധ്യമങ്ങളോടു പറഞ്ഞത്.

എട്ടും പത്തും വയസുള്ള രണ്ട് മക്കളുടെ പിതാവായ രാം നാരായണ്‍ കുടുംബം പോറ്റാനാണ് പാലക്കാടെത്തിയത്. ഇവിടെത്തെ ജോലി ഇഷ്ടപ്പെടാത്തതിനാല്‍ നാട്ടിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെത്തെ വഴികളറിയാത്തത് കൊണ്ടാകാം ഇങ്ങനെ ഒരു സ്ഥലത്ത് എത്തിപ്പെട്ടത്. ഒരു ക്രിമിനല്‍ കേസ് പോലും ഇല്ലാത്തയാളാണ്. മാനസിക പ്രശ്‌നങ്ങളുമില്ല. മദ്യപിക്കാറുണ്ട്. അങ്ങനെ വഴക്കിന് പോകുന്നയാളുമല്ല.

നിങ്ങള്‍ക്ക് ഞങ്ങളുടെ നാട്ടില്‍ പോയി അന്വേഷിച്ചാല്‍ ബോധ്യമാകും.’- രാംനാരായണിന്റെ ബന്ധു ശശികാന്ത് ബഗേല്‍ പറഞ്ഞു.

രാം നാരായണിന്റെ ശരീരത്തില്‍ നാല്‍പതിലധികം മുറിവുകളാണ് കണ്ടെത്തിയത്. നിലത്തിട്ട് ചവിട്ടി വലിച്ചതിന്റെയും പാടുകളുണ്ട്.

മോഷ്ടാവെന്നാരോപിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ അട്ടപ്പള്ളം സ്വദേശികളായ കല്ലങ്കാട് വീട്ടില്‍ അനു (38), മഹല്‍കാഡ് വീട്ടില്‍ പ്രസാദ് (34), മഹല്‍കാഡ് വീട്ടില്‍ മുരളി (38), കിഴക്കേ അട്ടപ്പള്ളം ആനന്ദന്‍ (55), വിനീത നിവാസില്‍ ബിപിന്‍ (30) എന്നിവരെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ആള്‍ക്കൂട്ട ആക്രമണത്തിന് ഭാരതീയ ന്യായ സംഹിത 103 (2) പ്രകാരമാണ് കേസെടുത്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇനിയും പ്രതികളെ പിടികൂടാനുണ്ട്.