പാലക്കാട് ബി ജെ പി യിൽ പൊട്ടിത്തെറി: സംസ്ഥാന വൈസ് പ്രസിഡൻ്റിന്റെ ഭാര്യ എന്ന പദവി പാർട്ടിയില്‍ ഉണ്ടോയെന്ന് ചോദ്യം : വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ തർക്കം മുറുകുന്നു.

Spread the love

പാലക്കാട് : പാലക്കാട് ബിജെപിയില്‍ വീണ്ടും തർക്കം. ബിജെപി വാട്ട്സാപ്പ് ഗ്രൂപ്പിലായിരുന്നു തർക്കം. നഗരസഭ കൗണ്‍സിലർ മിനി കൃഷ്ണകുമാറിനെതിരെ ഒരു വിഭാഗം തിരിയുകയായിരുന്നു.

രാഹുല്‍ വിഷയത്തില്‍ പാർട്ടി നിലപാട് പറയാൻ മിനി കൃഷ്ണകുമാർ ആരാണ് എന്നായിരുന്നു വാട്ട്സാപ്പ് ഗ്രൂപ്പിലെ തർക്കം. സംസ്ഥാന വൈസ് പ്രസിഡൻ്റിന്റെ ഭാര്യ എന്ന പദവി പാർട്ടിയില്‍ ഉണ്ടോയെന്ന് ചോദ്യം.

രാഹുല്‍ വിഷയത്തില്‍ മിനി മാധ്യമങ്ങളോട് പ്രതികരിച്ചതാണ് തർക്കത്തിന് കാരണം. സംസ്ഥാന ജില്ലാ നേതാക്കളെ മറികടന്നായിരുന്നു പ്രതികരണം. വേടൻ വിഷയത്തിലെ മിനിയുടെ പ്രതികരണം വിവാദമായിരുന്നു. സംസ്ഥാന നേതൃത്വം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നായിരുന്നു മിനി കൃഷ്ണകുമാറിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാപ്പർ വേടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് മിനി കൃഷ്ണകുമാർ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ)യ്ക്ക് പരാതി നല്‍കിയിരുന്നു. പാർട്ടിയോട് ആലോചിക്കാതെ പരാതി നല്‍കിയതില്‍ പാർട്ടി അതൃപ്തി അറിയിക്കുകയും നേതൃത്വം വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

‘വോയിസ് ഓഫ് വോയിസ്‌ലെസ്’ എന്ന വേടന്റെ ഗാനത്തില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്ന് കാട്ടിയായിരുന്നു എൻഐഎയ്ക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്.