മീന്‍ പിടിക്കുന്നതിനെ ചൊല്ലി തര്‍ക്കം; വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയില്‍

Spread the love

പാലക്കാട്: മീന്‍പിടിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് കടുക്കാങ്കുന്നം സ്വദേശി കിരൺ രാജിനെയാണ് (33) പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്.

video
play-sharp-fill

ഇന്നലെ വൈകിട്ടാണ് കിരൺരാജ് ചെമ്പൈ സ്മാരക സംഗീത കോളേജിലെ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചത്. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയിലുള്ള തർക്കത്തിനിടയിൽ കിരൺ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു.

ഒളിവിൽ പോയ കിരൺ ജില്ലാ ആശുപത്രി പരിസരത്ത് എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. കുത്തേറ്റ ചെമ്പൈ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി കൗശിക്ക് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗശിക്കിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് വിദ്യാര്‍ത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്