പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകം ; മൂന്നു പേർ കൂടി പിടിയിൽ; ഗൂഢാലോചനയിൽ പങ്കെടുത്ത മൂന്ന് ആർ.എസ്.എസ് പ്രവർത്തകരാണ് അറസ്റ്റിലായത്
സ്വന്തം ലേഖകൻ
പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത മൂന്ന് ആർ.എസ്.എസ് പ്രവർത്തകരാണ് അറസ്റ്റിലായത്.
കൊട്ടേക്കാട് സ്വദേശി സുചിത്രൻ, എലപ്പുള്ളി സ്വദേശി ഗിരീഷ്, എടുപ്പുകുളം സ്വദേശി ജിനീഷ് എന്ന കണ്ണൻ എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്.
ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്പതായി. അതേസമയം, ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ വ്യാഴാഴ്ച ഒരാൾകൂടി അറസ്റ്റിലായിരുന്നു. പട്ടാമ്പി സ്വദേശി സാജിദാണ് അറസ്റ്റിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് സാജിദ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. കഴിഞ്ഞ ദിവസം കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Third Eye News Live
0