
പാലക്കാട്: വടക്കഞ്ചേരിയില്‍ യുവതിയെ ഭർതൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.
പാലക്കാട് സ്വദേശിനി നേഘ (25) ആണ് മരിച്ചത്. ഇന്നലെയാണ് യുവതിയെ ഭർത്താവ് പ്രദീപിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രദീപ് പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടുമണിയോടുകൂടിയാണ് പ്രദീപിന്റെ വീട്ടില്‍ നിന്ന് നേഘയുടെ വീട്ടിലേക്ക് കോള്‍ വരുന്നത്. നേഘയ്ക്ക് അസുഖമാണെന്നും കുഴഞ്ഞുവീണെന്നും ആശുപത്രിയിലാണെന്നും പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ നേഘയുടെ ബന്ധുക്കള്‍ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി. നേഘ മരിച്ചുവെന്ന വിവരമാണ് ബന്ധുക്കള്‍ അറിഞ്ഞത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചിരുന്നു.
നേഘയുടെ കഴുത്തില്‍ ഒരു പാടുണ്ടായിരുന്നു. പിന്നാലെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. പ്രദീപിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.