play-sharp-fill
പാലക്കാട് വില്ലേജ് ഓഫീസിൽ സബ് കളക്ടറുടെ മിന്നൽ പരിശോധന; കണ്ടത് വില്ലേജ് അസിസ്റ്റന്‍റിന്റെ മദ്യപാനവും പുകവലിയും;  ജീവനക്കാരനെ സസ്പെൻഡ് ചെയ്ത് കളക്ടർ

പാലക്കാട് വില്ലേജ് ഓഫീസിൽ സബ് കളക്ടറുടെ മിന്നൽ പരിശോധന; കണ്ടത് വില്ലേജ് അസിസ്റ്റന്‍റിന്റെ മദ്യപാനവും പുകവലിയും; ജീവനക്കാരനെ സസ്പെൻഡ് ചെയ്ത് കളക്ടർ

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട്: വില്ലേജ് ഓഫീസിൽ സബ് കളക്ടറുടെ മിന്നൽ പരിശോധനക്ക് പിന്നാലെ ജീവനക്കാരനെതിരെ അച്ചടക്ക നടപടി. അട്ടപ്പാടി ട്രൈബല്‍ താലൂക്ക് പുതൂര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്‍റ് വി ആര്‍ രഞ്ജിത്തിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ജില്ലാ കളക്ടര്‍ അറിയിച്ചത്.

അട്ടപ്പാടി ട്രൈബല്‍ താലൂക്ക് പുതൂര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്‍റ് വി ആര്‍ രഞ്ജിത്തിനെയാണ് സര്‍വീസില്‍ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഞ്ജിത്തിനെതിരെ സബ് കളക്ടർ, കളക്ടർക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് രഞ്ജിത്തിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം കളക്ടർ സ്വീകരിച്ചത്.