
മാംസത്തിനായ് പാലക്കട് ഗ്രാമം: ഈ വീഡിയോ സൂപ്പർ ഹിറ്റ്
ഗ്രാമീണ ഭംഗിയിൽ മുൻപിലുള്ള പാലക്കാട് ജില്ലയിയിലെ ദിനോമുക്ക് എന്ന ഗ്രാമം ഏറെ ശ്രദ്ധ ആകർഷിക്കുകയാണ്. കോഴികളെയും കന്നുകാലികളെയും വളർത്തുന്നതുപോലെ ദിനോസറുകളെ വളർത്തിവരുന്നൊരു നാട്. ഇതൊരു കൃഷിയാക്കിയ പാലക്കാടിലെ സാങ്കല്പിക ഗ്രാമത്തെ കുറിച്ചുള്ള വീഡിയോയെ പറ്റിയാണ് പറയുന്നത്.ടെലിവിഷനിലെ ഒരു കാർഷിക പരിപാടികളിൽ ഒരു കാർഷിക ഗ്രാമത്തെ അവതരിപ്പിക്കുന്നത് പോലെയാണ് കൊച്ചിയിലെ ഒരു സംഘം യുവ എൻജിനീയർമാർ ഈ കൃഷിരീതിയെ കാണിച്ചു തരുന്നത്.തണൽ മരങ്ങളും തെങ്ങും തലയുയർത്തി നിൽക്കുന്ന പാലക്കാടിലെ വ്യത്യസ്തമായൊരു രീതിയാണിത്.ഓടിട്ട വീടുകള്‍ക്കു സമീപമുള്ള തെങ്ങിന്‍തോപ്പിലൂടെ ഒറ്റയ്ക്കും കൂട്ടായും നീങ്ങുന്ന ദിനോസറുകള്‍. വയലില്‍ അവിടവിടെയായി ചിതറിക്കിടക്കുന്ന വലിയ ദിനോസര്‍മുട്ടകള്‍.ദിനോസര്‍ കൃഷിയെക്കുറിച്ചു വിവരിക്കുന്ന പഞ്ചായത്തു പ്രസിഡന്റും കര്‍ഷകനും. മൂന്നുദിവസം മുൻപ് പുറത്തിറക്കിയ 78 സെക്കൻഡ് ഉള്ള എഐ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു.’സ്റ്റോറിടെല്ലേഴ്സ് യൂണിയന്‍’ എന്ന സംഘമാണ് വീഡിയോയ്ക്കു പിന്നില്‍.