
സ്വന്തം ലേഖകൻ
പാലക്കാട്: യുവാവിനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഫിറോസിന്റഎ സഹോദരനായ പൊലീസുകാരൻ അറസ്റ്റിൽ. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ് ആണ് കഴിഞ്ഞ ദിവസം മർദനമേറ്റു മരിച്ചത്.
നരികുത്തി സ്വദേശി ഫിറോസ് ക്രിക്കറ്റ് ബാറ്റു കൊണ്ട് അനസിനെ അടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഫിറോസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൃത്യത്തിൽ സഹോദരനും പൊലീസുകാരനുമായ റെഫീക്കിന്റെ പങ്ക് വ്യക്തമായത്. തുടർന്ന് ഇന്നലെ രാത്രി ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട് വിക്ടോറിയാ കോളേജിന് സമീപത്താണ് സംഭവം വനിതകളുടെ ഹോസ്റ്റലിന് സമീപം പലതവണ അനസിനെ കണ്ടിരുന്നതായും വിലക്കിയിട്ടും പിന്‍മാറാന്‍ കൂട്ടാക്കാത്തതാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നും ഫിറോസിന്റെ മൊഴിയുണ്ട്. ക്രിക്കറ്റ് ബാറ്റു കൊണ്ടുള്ള അടി തലയിലേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു.
തലയ്ക്ക് അടിയേറ്റു വീണ അനസിനെ ഫിറോസ് തന്നെയാണ് ഓട്ടോയില്‍ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഓട്ടോറിക്ഷയിടിച്ചിട്ടുണ്ടായ അപകടത്തില്‍ പരുക്കേറ്റെന്നാണ് ഡോക്ടര്‍മാരെ ധരിപ്പിച്ചിരുന്നത്. ചികില്‍സയ്ക്കിടെ രാത്രിയില്‍ അനസ് മരിച്ചു. പിന്നാലെയാണ് ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.