പാലക്കാട് തെരുവുനായുടെ ആക്രമണം ; ആറുവയസുകാരനും യുവതിക്കും തെരുവുനായുടെ കടിയേറ്റു

Spread the love

പാലക്കാട് : മേപ്പറമ്പ് മാപ്പിളക്കാട് തെരുവുനായുടെ ആക്രമണം. ആറുവയസുകാരനും യുവതിക്കും തെരുവുനായുടെ കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം.

video
play-sharp-fill

സൗഹൃദ നഗറില്‍ താമസിക്കുന്ന ധ്യാൻ എന്ന കുട്ടിക്കാണ് ആദ്യം തെരുനായയുടെ കടിയേറ്റത്.കുട്ടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നായ ഓടി വന്ന് കടിക്കുകയായിരുന്നു. വീടിനു സമീപത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കുട്ടി കളിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.

പ്രദേശവാസിയായ യുവതിക്കും തെരുവ് നായയുടെ കടിയേറ്റു. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമല്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group