
പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ ഒരാൾ കോടി പിടിയിൽ. കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാവിനെയും പ്രതി ചേർത്തു. സിപിഎം പെരുമാട്ടി ലോക്കല്‍ സെക്രട്ടറി ഹരിദാസനെയാണ് കേസില്‍ പ്രതി ചേർത്തത്. നിലവില്‍ ഹരിദാസൻ ഒളിവിലാണെന്നും ഇയാള്‍ക്കുവേണ്ടി അന്വേഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു
കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരില്‍ നിന്ന് 1260 ലിറ്റർ സ്‌പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സർക്കാർപതിയില്‍ കണ്ണയ്യന്റെ വീട്ടില്‍ നിന്നാണ് വൻതോതില്‍ സ്‌പിരിറ്റ് പിടികൂടിയത്. സംഭവത്തില്‍ കണ്ണയ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യംചെയ്‌തപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.
ലോക്കല്‍ സെക്രട്ടറി ഹരിദാസനും ഉദയനും ചേർന്നാണ് സ്‌പിരിറ്റ് എത്തിച്ചതെന്നായിരുന്നു കണ്ണയ്യന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിദാസനെ പ്രതിചേർത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


