video
play-sharp-fill

1983 ൽ നടത്തിയ  മോഷണകേസിലെ  പ്രതി 40 വർഷത്തിന് ശേഷം  കസബ പോലീസിന്റെ പിടിയിൽ

1983 ൽ നടത്തിയ മോഷണകേസിലെ പ്രതി 40 വർഷത്തിന് ശേഷം കസബ പോലീസിന്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക.

പാലക്കാട്‌ :1983 വർഷത്തിൽ പാലക്കാട് കസബ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത നാല് കളവ് കേസുകളിലെ പ്രതികളിൽ ഒരാളായ നാഗലശേരി ചാലിശ്ശേരി സ്വദേശിയായ മുഹമ്മദ് ഉണ്ണി വയസ് 73 എന്നയാളെയാണ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തത്.

 

ജാമ്യത്തിൽ ഇറങ്ങിയ പ്രതി തമിഴ്നാട് , കേരളം എന്നിവിടങ്ങളിലായി താമസിച്ചു വരികയായിരുന്നു. ദീർഘകാലങ്ങളായി കിട്ടാത്ത പ്രതികളെ പിടികൂടുന്നതിനായി പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ ആനന്ദ് IPS രൂപികരിച്ച കസബ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ടീമാണ് പ്രതിയെ പിടികൂടിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ ആനന്ദ് IPS, പാലക്കാട് A SP ശ്രീ ഷാഹുൽ ഹമീദ് IPS എന്നിവരുടെ നിർദ്ദേശ പ്രകാരം കസബ ഇൻസ്പെക്ടർ രാജീവ് NS, സീനിയർ പോലീസ് ഓഫീസർമാരായ രാജീദ്.ആർ,ജയപ്രകാശ്.എസ്, സെന്തിൾ വി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.