
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് വരുന്നത് തടയാനൊരുങ്ങി ബിജെപി പ്രവര്‍ത്തകര്‍.
രാവിലെ നാല് മണി മുതല്‍ പാലക്കാടിന്റെ പല ഭാഗങ്ങളിലായി രാഹുലിനെ തടയാനായി ബിജെപി പ്രവർത്തകർ സജ്ജമായി നില്‍ക്കുകയാണ്.
എംഎല്‍എ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുവേണ്ടിയും ഒരു സംഘം എത്തിയിട്ടുണ്ട്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് എംഎല്‍എ ഓഫീസിന് മുന്നില്‍ എത്തിയത്.
ഓഫീസിന് മുന്നിലെ മതിലില്‍ രാഹുലിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ‘സ്ത്രീപീഡന വീരനെ പാലക്കാടിന് വേണ്ട’ എന്ന് തുടങ്ങിയ വാചകങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഇവരുടെ കയ്യിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കരുത്, എത്ര നാളായ് നമ്പര്‍ ചോദിക്കുന്നു, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കാം’ തുടങ്ങിയ വാചകങ്ങള്‍ എഴുതിയ പോസ്റ്ററുകളാണ് ഓഫീസിന് മുന്നിലെ മതിലില്‍ പതിപ്പിച്ചിട്ടുള്ളത്. കൂടാതെ ഐ പില്ലിന്റെ ഒരു ബോര്‍ഡും ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ചിട്ടുണ്ട്.
നിലവില്‍ എംഎല്‍എ ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.



