
സ്വന്തം ലേഖിക
പാലക്കാട്: കൊമ്പന്‍ പിടി സെവന്‍ വീണ്ടും കാഴ്ചയുടെ ലോകത്തേക്ക് മടങ്ങി വരുന്നു. പി ടി സെവന്റെ കാഴ്ച പൂർണമായും തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
പി ടി സെവന്റെ കണ്ണുകളെ ബാധിച്ച തിമിരം കുറഞ്ഞുവരുന്നതും ആശ്വാസകരമായ മാറ്റമാണ്. നാല് വര്‍ഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പന്‍ പി ടി സെവന് രണ്ട് വശത്തുമുള്ളവരെ തിരിച്ചറിയാന്‍ കഴിയുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആന ക്യാമ്പില്‍ വെറ്റിനറി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
72 അംഗ ദൗത്യസംഘത്തിന്റെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പാലക്കാടിനെ വിറപ്പിച്ച ടസ്‌കര്‍ സെവന്‍ എന്ന പിടി സെവനിനെ വനം വകുപ്പ് പിടികൂടിയത്. ആനയെ മയക്കുവെടി വച്ച ശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് നാല് മണിക്കൂര്‍ കൊണ്ട് വനത്തില്‍ നിന്ന് ധോണി ക്യമ്പിലേക്ക് ആനയെ എത്തിച്ചത്.