സാധനം വാങ്ങാൻ കടയിൽ പോയ 17 കാരന് പോലീസിന്റെ ക്രൂര മർദ്ദനം: തലയ്ക്കും കഴുത്തിനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ, അറിയാതെ സംഭവിച്ചതെന്ന് പോലീസ്
പാലക്കാട്: പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് നേരെ പോലീസിന്റെ ക്രൂരത. പാലക്കാട് നെന്മാറയില്‍ 17കാരനെ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു. പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. രാജേഷ് എന്ന ഉദ്യോഗസ്ഥനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്.
വാഹനത്തിന്റെ അരികിലേക്ക് വിളിച്ചുവരുത്തിയ ഉടന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. തലയിലും കഴുത്തിലും പോലീസ് ഉദ്യോഗസ്ഥന്‍ മാരകമായി മര്‍ദ്ദിച്ചെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. പോലീസ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
മകനെ മര്‍ദ്ദിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും സാധനം വാങ്ങാന്‍ കടയില്‍ പോയതാണെന്നും മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞു. തല ജീപ്പില്‍ ഇടിപ്പിച്ചെന്നും മുഖം വീങ്ങിയിരിക്കുകയാണെന്നും പിതാവ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ പോലീസ് മറ്റൊരാളെ തേടി വന്നതായിരുന്നു, അറിയാതെ സംഭവിച്ചതാണെന്നാണ് പോലീസിന്റെ മറുപടിയെന്ന് പിതാവ് വ്യക്തമാക്കി. പരിക്കേറ്റ വിദ്യാര്‍ത്ഥി നെന്മാറയില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സിയിലാണ്.