play-sharp-fill
രാജ്യാന്തര അവയവക്കടത്തു കേസിൽ പാലക്കാട് സ്വദേശിയെ മാപ്പ് സാക്ഷിയാക്കും, സ്വന്തം വൃക്ക വിറ്റ് ഒളിവിലായിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

രാജ്യാന്തര അവയവക്കടത്തു കേസിൽ പാലക്കാട് സ്വദേശിയെ മാപ്പ് സാക്ഷിയാക്കും, സ്വന്തം വൃക്ക വിറ്റ് ഒളിവിലായിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

കൊച്ചി: രാജ്യാന്തര അവയവക്കടത്തു കേസിലെ പ്രതിയെ മാപ്പുസാക്ഷിയാക്കും. പാലക്കാട് സ്വദേശി ഷമീറിനെയാണ് ഇറാനിലേക്കുളള അവയവക്കടത്തു കേസിൽ മാപ്പുസാക്ഷിയാക്കുന്നത്.

ടെഹ്റാനിൽപ്പോയി സ്വന്തം വൃക്ക വിൽക്കുകയാണ് ഷമീർ ചെയ്തത്. ഷമീറിന് വയവക്കടത്തു റാക്കറ്റുമായി സംബന്ധിച്ച പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് നന്നായി അറിയാമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു.

ഇക്കാര്യം പരിഗണിച്ചാണ് ഷമീറിനെ മാപ്പുസാക്ഷിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇറാനിലേക്ക് പോയ ഷമീർ മേയ് പതിനെട്ടിനാണ് തിരിച്ചെത്തിയത്. തുടർന്ന് ഒളിവിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യസ്ഥിതി മോശമായെന്നാണ് ഷമീർ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്ത് വരികയാണ്.