പാലക്കാട് വീണ്ടും നിപ; സ്ഥിരീകരിച്ചത് അസുഖം ബാധിച്ച്‌ മരിച്ചയാളുടെ മകന്

Spread the love

പാലക്കാട്: ചങ്ങലീരിയില്‍ നിപ ബാധിച്ച്‌ മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
മരിച്ചയാള്‍ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നത് 32കരനായ മകനാണ്. ഇയാള്‍ നേരത്തെ തന്നെ സമ്പർക്കപട്ടികയിലുളളതിനാല്‍ നിരീക്ഷണത്തിലായിരുന്നു.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. നിപ റിപ്പോർട്ട് ചെയ്തപ്പോള്‍ തന്നെ ജില്ലാ ഭരണകൂടം ആരോഗ്യനടപടികളും ജാഗ്രതയും നല്‍കിയിരുന്നു. പാലക്കാട് നിപ കണ്‍ട്രോള്‍ സെല്‍ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണാർക്കാട് സ്വദേശിയായ 58കാരൻ കഴിഞ്ഞ ദിവസം നിപ ബാധിച്ച്‌ മരിച്ചിരുന്നു. ഇതിനുപിന്നാലെ തന്നെ മരിച്ച വ്യക്തിയുടെ രണ്ട് മക്കളെയും ഒരു ആരോഗ്യപ്രവർത്തകയെയും പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ലക്ഷണങ്ങളില്ലെങ്കിലും ഇവരുടെ അമ്മയെയും നിരീക്ഷണത്തിനായി ആശുപത്രിയിലാക്കിയിട്ടുണ്ട്.