
പാലക്കാട്: നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു. തലയ്ക്ക് പരിക്കേറ്റ നിലയിലാണ് പുലിയെ കണ്ടെത്തിയത്.
നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള പോബ്സണ്‍ റോഡരികിലാണ് പുലിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചയോടെ പുലി ചത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. വന്യമൃഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് പരിക്കേല്‍ക്കാൻ കാരണമെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group