ആർഎസ്എസിൻ്റെ പ്രധാന കാര്യാലയം സ്കൂളിനടുത്ത്, ഇത് അവരുടെ സാമ്പിൾ വെടിക്കെട്ട്; സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

Spread the love

പാലക്കാട്: പാലക്കാട് മൂത്താൻതറയിലെ സ്കൂളിന് സമീപം സ്ഫോടനമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് പാലക്കാട് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. സ്കൂളിലെ സ്ഫോടക വസ്തുവിൻ്റെ ഉറവിടം അന്വേഷിക്കണം. ആർഎസ്എസ് ശാഖ നടക്കുന്നിടത്ത് നിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ആർഎസ്എസിൻ്റെ പ്രധാന കാര്യാലയം സ്കൂളിൻ്റെ തൊട്ടടുത്താണുള്ളത്. ആർഎസ്എസ് കാര്യാലയം പൊലീസ് റെയ്ഡ് നടത്തിയാൽ വലിയ ആയുധ ശേഖരം കണ്ടെത്താൻ കഴിയുമെന്നും പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു.

ആർഎസ്എസ് സ്വാധീന മേഖലയിലെല്ലാം വലിയ ആയുധ ശേഖരം ഉണ്ടാകുമെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. ആർഎസ്എസിന്റേത് സാമ്പിൾ വെടിക്കെട്ടാണ്. ഇതിലും വലിയ സ്ഫോടനം നടത്താനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. കണ്ടെത്തിയത് നാടൻ ബോംബെന്ന് സംശയം. ആർഎസ്എസ് കാര്യാലയത്തിലും ആർഎസ്എസ് നേതാക്കളുടെ വീട്ടിലും റെയ്ഡ് നടത്തണമെന്നും സ്കൂളുകളിൽ ശാഖ നടത്തുന്നത് ഒഴിവാക്കണമെന്നും ആവശ്യം. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടും. ശാഖ നടത്തുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കണമെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി.