പാലക്കാട് വീട് കുത്തി തുറന്ന് മോഷണം; സ്വർണ്ണവും പണവും കവർന്ന പ്രതി പോലീസ് പിടിയിൽ

Spread the love

പാലക്കാട്:  പാലക്കാട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടി പോലീസ്. മലപ്പുറം വേങ്ങര മട്ടത്തൂർ തെക്കരകത്ത് വീട്ടില്‍ അബ്‌ദുള്‍ റസാഖ് (36) ആണ് നാട്ടുകല്‍ പൊലീസിന്റെ പിടിയിലായത്.

video
play-sharp-fill

തച്ചനാട്ടുകര നാട്ടുകല്‍ കരുത്തേണിപറമ്പ് ഹംസയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ പിൻവാതിലിലൂടെ അകത്തു കയറി 85,000 രൂപയും, 15,000 രൂപയോളം വിലവരുന്ന 3 സ്വർണ വളകളും ആണ് പ്രതി കൈക്കലാക്കിയത്.

പ്രതിയുമായി പോലീസ് സ്ഥലത്തെത്തി   തെളിവെടുപ്പ് നടത്തി. 2024 ഓഗസ്റ്റ് 22 രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group