പാലക്കാട്, മണ്ണാർകാട് കെഎസ്ഇബി ഓഫിസിൽ കരാറുകാരന്റെ ആത്മഹത്യാ ഭീഷണി; ലഭിക്കാനുള്ള പണം നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി ;ഒരു കോടിയിലധികം രൂപ ലഭിക്കാനുണ്ടെന്നാണ് കരാറുകാരന്റെ പരാതി

Spread the love


സ്വന്തം ലേഖിക

പാലക്കാട്: മണ്ണാർകാട് കെഎസ്ഇബി ഓഫിസിനകത്ത് കരാറുകാരന്റെ ആത്മഹത്യാ ഭീഷണി. അഗളി കെഎസ്ഇബിയിലെ കരാറുകാരൻ പി സുരേഷ് ബാബുവാണ് കയറുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. തനിക്ക് ലഭിക്കാനുള്ള പണം നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി. ഒരു കോടിയിലധികം രൂപ ലഭിക്കാനുണ്ടെന്നാണ് കരാറുകാരന്റെ പരാതി.

ഇന്ന് രാവിലെ 10.30 ഓടെയാണ് സുരേഷ് ബാബു അഗളി കെഎസ്ഇബി ഓഫിസിലെത്തിയത്. തനിക്ക് ലഭിക്കാനുള്ള ഒന്നരകോടിയോളം രൂപ അടിയന്തരമായി ലഭിച്ചില്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് സുരേഷ് ബാബു പറയുന്നത്. തുക ലഭിച്ചില്ലെങ്കിൽ ഓഫിസിൽ നിന്ന് പോകില്ലെന്നും സുരേഷ് ബാബു പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്റെ പൈസ കിട്ടിയാൻ എനിക്ക് എന്റെ കടം വീട്ടായിരുന്നു. കഴിഞ്ഞ ആഴ്ചയും അതിന് മുൻപത്തെ ആഴ്ചയും പൈസ ചോദിച്ച് എത്തിയിരുന്നു. ബില്ല് പാസായില്ല എന്നാണ് പറയുന്നത്. കഴിഞ്ഞ നാൽപ്പത് വർഷമായി ലൈൻ വർക്കുകൾ ചെയ്യുന്നത് ഞാനാണ്. മെയിന്റനൻസ് ആണെങ്കിലും വലിയ വർക്കാണെങ്കിലും ചെറുതാണെങ്കിലും ഞാനാണ് ചെയ്യുന്നത്’- കരാറുകാരൻ പറയുന്നു.