പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

Spread the love

പാലക്കാട്: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാലക്കാട് മുതലമട ഏരിപ്പാടം സ്വദേശി അക്ഷയ് (20) ആണ് മരിച്ചത്.

രാവിലെ 11 മണിയോടെ കണ്ണാടി മമ്പറത്തായിരുന്നു അപകടം. കൊല്ലംകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും പാലക്കാട് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ച്‌ അപകടമുണ്ടാവുകയായിരുന്നു.

ഉടനെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group