play-sharp-fill
പാലക്കാട് മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു: ആന്തരിക രക്തസ്രാവമെന്ന് നിഗമനം

പാലക്കാട് മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു: ആന്തരിക രക്തസ്രാവമെന്ന് നിഗമനം

 

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയ്ക്കു സമീപം കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. ജനവാസ മേഖലയിലെത്തിയ പുലിയെ മയക്കുവെടി വച്ച് പിടികൂടിയിരുന്നു. അഞ്ച് വയസ്സോളം പ്രായം തോന്നിക്കുന്ന പെൺ പുലിയാണിത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം.

 

വെറ്ററിനറി സര്‍ജന്‍ ഡോ ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പുലിയെ മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കിയത്. എന്നാൽ മയക്കുവെടി പുലിയുടെ ശരീരത്തിൽ പൂർണമായും ഏറ്റില്ലെന്നാണ് ഒരു വിഭാഗം വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കമ്പിവേലിയിൽ കുടുങ്ങിയ പുലി മണിക്കൂറുകളോളം രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാകാം ശരീരത്തിനുള്ളിൽ രക്തസ്രാവമുണ്ടായത് എന്നാണ് വിലയിരുത്തൽ.

 

ചത്ത പുലിയെ ഇടുക്കപ്പാറയിലെ ഫോറസ്‌റ്റ് സെക്ഷൻ ഓഫിസിലേക്ക് കൊണ്ടു പോകും. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ച് പോസ്‌റ്റ്‌മോർട്ടം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. പുലിക്ക് ബാഹ്യമായി സാരമുള്ള പരുക്കുകളില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് രാവിലെ ഏഴ് മണിയോടെ പുലിയെ കണ്ടത്.