video
play-sharp-fill

പാലക്കാട് കുളപ്പുള്ളിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം; രാമേശ്വരത്തേക്ക് തീർത്ഥയാത്ര പോവുകയായിരുന്ന സംഘത്തിലെ അം​ഗമാണ് മരിച്ചത്; ഭക്ഷണം കഴിച്ച ശേഷം തിരികെ വാഹനത്തിലേക്ക് കയറാനായി റോഡ് മുറിച്ച് കടക്കുന്നതിനിടയാണ് അപകടം

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് കുളപ്പുള്ളിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് വയോധിക മരിച്ചു. ചളവറ കൈലിയാട് കുന്നത്ത് വീട്ടിൽ വിലാസിനിയാണ് (64) മരിച്ചത്. വാണിയംകുളത്തു നിന്നും രാമേശ്വരത്തേക്ക് തീർത്ഥയാത്ര പോവുകയായിരുന്ന സംഘത്തിലെ അഗമായിരുന്നു വിലാസിനി.

പറളി എടത്തറയിലെ ഹോട്ടലിനു മുന്നിൽ ബസ് നിർത്തി ഭക്ഷണം കഴിച്ച ശേഷം തിരികെ വാഹനത്തിലേക്ക് കയറാനായി റോഡ് മുറിച്ച് കടക്കുന്നതിനിടയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റപ്പാലം ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വയോധികയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അതേ കാറിൽ തന്നെ ഗുരുതരമായി പരിക്കേറ്റ വിലാസിനിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി ബന്ധുക്കൾക്ക് കൈമാറി. ചളവറയിലെ വിമുക്തഭടൻ രവീന്ദ്രനാഥിന്റെ ഭാര്യയാണ് വിലസിനി. മകൻ അനന്തകൃഷ്ണൻ.