
പാലക്കാട്: കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് വീണ്ടും പ്രതിപക്ഷ നേതാവിൻറെ കൈത്താങ്ങ്. വിനോദിനിക്ക് വീട് വയ്ക്കാനുള്ള സ്ഥലത്തിൻറെ രേഖകളുടെ കൈമാറ്റം ഈ മാസം 17 ന് നല്‍കും. പാലക്കാട് നടക്കുന്ന ചടങ്ങില്‍ രേഖകള്‍ കൈമാറും. കേരള സെല്‍ഫ് ഗവണ്‍മെൻറ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭൂമി വാങ്ങി നല്‍കുന്നത്.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് വിനോദിനിയുടെ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്നത്. കഴിഞ്ഞ ദിവസം വിനോദിനിക്ക് കൃത്രിമ നല്‍കിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ വെച്ചത്. അതിനു പിന്നാലെ കുടുംബത്തിന് സ്ഥലവും വീടും വാങ്ങാനുള്ള സഹായം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു
സെപ്റ്റംബർ 30 നാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് പാലക്കാട് പല്ലശ്ശന സ്വദേശിയായ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ചികിത്സാ പിഴവിനെ തുടർന്ന് കുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്നു. പലവട്ടം അധികൃതരെ സമീപിച്ചെങ്കിലും 2 ലക്ഷം രൂപയാണ് ആകെ ലഭിച്ചത്. ഒറ്റ കൈയുമായി സ്കൂളില്‍ പോകാനുള്ള കുട്ടിയുടെ സങ്കടം കണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടിയന്തിരമായി ഇടപെട്ടു. കുട്ടിയുടെ ചികിത്സാ കാര്യങ്ങള്‍ ഏറ്റെടുക്കുമെന്ന് അറിയിച്ച അദ്ദേഹം, ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന കൃത്രിമ കൈ ലഭ്യമാക്കാൻ മുൻകൈയെടുക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ വിനോദിനിക്ക് ചികിത്സാ പിഴവ് മൂലമാണ് വലതു കൈ മുറിച്ചു മാറ്റേണ്ടി വന്നത്. കൃത്രിമ കൈ വച്ചതോടെ ഇനി സ്കൂളില്‍ പോകാനും പടം വരയ്ക്കാനും ഡാൻസ് കളിക്കാനുമൊക്കെ വിനോദിനി തയ്യാറാവുകയാണ്.



