video
play-sharp-fill
വീട്ടമ്മയുടെ കുളിമുറിയിൽ   ഒളിക്യാമറ  വച്ച സംഭവം: പ്രതി ഷാജഹാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവം: പ്രതി ഷാജഹാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

 

സ്വന്തം ലേഖിക

പാലക്കാട് : വീട്ടമ്മയുടെ കുളിമുറിയിൽ ഒളികാമറ വെച്ച സംഭവത്തിൽ പ്രതിയായ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജ‍ഹാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് സൗത്ത് പൊലീസ് തമിഴ‍്‍നാട്ടിൽ നിന്ന് ഇന്നലെയാണ് ഇയാളെ പിടികൂടിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

അൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ കാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ കേസ്. വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ ഷാജ‍ഹാനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ ഷാജഹാനെ പാർട്ടിയും പുറത്താക്കി. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഷാജഹാനെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംഭവത്തിൽ വെളിപ്പെടുത്തലുമായി പരാതിക്കാരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഷാജഹാൻ വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നെന്നാണ് അവ‍ർ വ്യക്തമാക്കിയത്. എന്ത് ആവശ്യത്തിനും ഇവരും കുടുംബവും ആദ്യം വിളിക്കുന്നത് അയൽവാസിയായിരുന്ന ഷാജഹാനെയായിരുന്നു.

കുളിമുറിയുടെ ജനാലയിൽ അനക്കം കേട്ട് ബഹളം വെച്ചപ്പോൾ ഒരാൾ ഓടി രക്ഷപ്പെടുന്നതാണ് കണ്ടെതെന്ന് ഇവ‍ർ വിവരിച്ചു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയായിരുന്നു. എന്നാൽ, ഷാജഹാനാണ് ഓടിയതെന്ന് മനസിലായില്ല. സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ ആദ്യം വിളിച്ചത് ഷാജഹാനെയായിരുന്നു. ഷാജഹാന്റെ മൊബൈൽ ഫോൺ കുളിമുറിക്ക് സമീപത്തെ പറമ്പിൽ ബെല്ലടിച്ചതോടെയാണ് സംശയം ഉണ്ടായതെന്നും വീട്ടമ്മ വിവരിച്ചിരുന്നു.