പാലക്കാട് ഗായത്രി പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയ 17 വയസ്സുകാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി

Spread the love

 

പാലക്കാട്: തരൂരിൽ ഗായത്രി പുഴയിൽ പതിനേഴുവയസുകാരനെ ഒഴുക്കിൽപെട്ടു കാണാതായി. സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോയ ഷിബിനാണ് (17) ഒഴുക്കിൽപ്പെട്ടത്. രാവിലെ 11 മണിക്കാണ് സംഭവമുണ്ടായത്. ഫയർ ഫോഴ്സെത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 

തരൂരിലെ അമ്മവീട്ടിലെത്തിയതായിരുന്നു ചിറ്റൂർ സ്വദേശിയായ ഷിബിൻ. കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിലിറങ്ങിയ സമയത്ത് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ നീന്തി രക്ഷപ്പെട്ടു. ഷിബിന് നീന്തലറിയില്ലായിരുന്നു. രക്ഷപ്പെട്ട കുട്ടികളാണ് വീട്ടുകാരയെും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. പാലക്കാട് നിന്നും സ്കൂബ ടീമെത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 

പടവിൽ കാലുവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് കൂട്ടത്തിലുണ്ടായിരുന്ന കുട്ടി പറയുന്നു. രക്ഷിക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും ഒരു തവണ മുങ്ങിപ്പൊങ്ങി താണുപോയി. പിന്നെ കാണാതായി എന്ന് രക്ഷപ്പെട്ട കുട്ടികളിലൊരാൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group