
പാലക്കാട് : റെയില്‍വേ സംരക്ഷണ സേനയും എക്സൈസ് റേന്‍ജ് ഇന്‍സ്പെക്ടറും സംയുക്തമായി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കിലോ കഞ്ചാവുമായി എറണാകുളം പനങ്ങാട് കുമ്പളം സ്വദേശി ഓടന്‍ തുള്ളില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ രൂപേഷ് (31 ) നെ അറസ്റ്റ് ചെയ്തു.
ബാംഗ്ലൂരില്‍ നിന്നും കഞ്ചാവ് വാങ്ങി പ്രതികണ്ടക്ടറായി ജോലി ചെയ്യുന്ന ബസ്സിലെ സ്ഥിരം യാത്രക്കാരായ സ്കൂള്‍, കോളേജ്, വിദ്യാര്‍ത്ഥികള്‍ക്കായി വില്‍പ്പന നടത്തുകയാണെന്ന് അന്വേഷണത്തില്‍ ലഭിച്ച പ്രാഥമിക വിവരം.
ഇയാള്‍ക്ക് കഞ്ചാവ് നല്‍കിയവരെ കുറിച്ചും ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചുംകൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group