
പാലക്കാട് പല്ലശ്ശനയില്‍ രാത്രിയുടെ മറവിൽ മുഖംമൂടി ആക്രമണം ;സ്ത്രീ ഉള്‍പ്പെടെയുള്ള ഇരുചക്ര വാഹനയാത്രികർക്ക് പരിക്ക് ;ഭീതിയിൽ നാട്ടുകാര്‍; അന്വേഷണം ആരംഭിച്ചു പോലീസ്
പാലക്കാട്: പല്ലശ്ശനയില്‍ മുഖംമൂടി ആക്രമണ ഭീതിയില്‍ നാട്ടുകാര്‍. രാത്രിയുണ്ടായ ആക്രമണത്തില്‍ സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു.
കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാത്രി ഇരുചക്ര വാഹനത്തില്‍ പോകുമ്പോൾ ഇരുട്ടില്‍ ഒളിച്ചിരുന്ന മുഖം മുടി ധരിച്ചയാള്‍ പെട്ടെന്ന് ചാടി വീണ് ആക്രമിക്കുക.
ആ ഞെട്ടലില്‍ നിന് പല്ലശ്ശന സ്വദേശി സെല്‍വരാജ് ഇപ്പോഴും മുക്തനായിട്ടില്ല. മനസാന്നിധ്യം വിടാതെ പെട്ടെന് വണ്ടി മുന്നോട്ടെടുത്തത് കൊണ്ട് കൂടുതല്‍ ആക്രമണത്തില്‍ നിന് രക്ഷപ്പെട്ടു. സെല്‍വരാജിന് തൊട്ടു മുന്നേ ഇതുവഴി യാത്ര ചെയ്ത ബെവ്കോ ജീവനക്കാരിക്കും സമാനമായ ആക്രമണം ഉണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്ത് സി സി ടി വി ഇല്ലാത്തത് തിരിച്ചടിയാണ്. അക്രമി പുറത്തു നിന്നുള്ളയാളാണെന്നാണ് പ്രാഥമിക നിഗമനം.
ഒറ്റയ്ക്ക് ഈ വഴി വരുന്നവരില്‍ പണം തട്ടുകയായിരിക്കും ലക്ഷ്യമെന്നാണ് പൊലീസിന്‍്റെ നിഗമനം. പാലം പണിക്കായി പ്രധാന റോഡ് അടച്ചിട്ടതിനാല്‍ കുണ്ടും കുഴിയും നിറഞ്ഞ മണ്‍ റോഡിലൂടെയാണ് പ്രദേശവാസികളുടെ യാത്ര. രാത്രിയായാല്‍ പരിസരത്തൊന്നും ആളനക്കമുണ്ടാകില്ല. ഇനിയും ഇത്തരം ആക്രമണമുണ്ടാകുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍.