വില്പനക്കായി കൊണ്ടുവന്ന 2.3 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Spread the love

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി. അസം സ്വദേശി നൂർ ഹുസൈൻ (39) എന്നയാളാണ് എക്സൈസിന്റെയും റെയിൽവെ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിൽ 2.3 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.

പാലക്കാട്‌ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ അജീഷ്, സുജീഷ്, ബാസിത്, സിവിൽ എക്സൈസ് ഓഫീസർ സദാശിവൻ എന്നിവരും പങ്കെടുത്തു.