video
play-sharp-fill

പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ ക്രമക്കേട് : വിജിലൻസ്

പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ ക്രമക്കേട് : വിജിലൻസ്

Spread the love

സ്വന്തംലേഖകൻ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ഗുരുതര ക്രമക്കേടുകൾ നടക്കുന്നതായി ആരോഗ്യ വിജിലൻസ് .ലോക്കൽ പർച്ചേയ്‌സ് കമ്മിറ്റി ഇല്ലാതെ കമ്മറ്റിയുടെ സീൽ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയതായും വൈകല്യ മുക്തി പദ്ധതിക്കായി ഓർത്തോപീഡീക് ഇംപ്ലാന്റ് വാങ്ങിയതിലും ക്രമക്കേടും കണ്ടെത്തി. ഉപകരണങ്ങൾ വാങ്ങുന്നതിന് ഹെഡ് നഴ്‌സ് അപേക്ഷ നൽകും മുൻപ് ടെണ്ടർ ക്ഷണിച്ചു. പാലിയേറ്റീവ് കെയർ ഹെൽപ്പറായ താത്ക്കാലിക ജീവനക്കാരൻ ടെണ്ടർ നടപടിയിലടക്കം ഇടപെട്ടു. ഇതേ ജീവനക്കാരന്റെ നിയമനത്തിൽ സെലക്ഷൻ കമ്മറ്റിക്ക് വീഴ്ച പറ്റിയെന്നും വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.