കൊല്ലങ്കോട് കള്ളിയംപാറ മലമുകളിൽ 17 കാരിയെ തീപൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Spread the love

പാലക്കാട്‌ : കൊല്ലങ്കോട് മുതലമടയില്‍ 17 വയസ്സുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് സ്വദേശി പരേതനായ കലാധരന്റെ മകള്‍ ഗോപികയാണ് മരിച്ചത്.

video
play-sharp-fill

വൈകീട്ട് നാല് മണിവരെ വീട്ടിലുണ്ടായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് വീടിന് ഏകദേശം 500 മീറ്റർ അകലെയുള്ള കള്ളിയംപാറ മലമുകളില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലങ്കോട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക നിഗമനത്തില്‍ ഇത് ആത്മഹത്യയാണെന്നാണ് പോലീസ് കരുതുന്നത്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group