രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്: ‘പരാതി അന്വേഷിക്കട്ടെ, കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെ’; പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ

Spread the love

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രതികരിച്ച്‌ പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ.

video
play-sharp-fill

പരാതി അന്വേഷിക്കട്ടെയെന്നും കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെയെന്നും എ തങ്കപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാർട്ടി പരിപാടികളില്‍ പങ്കെടുത്തിട്ടില്ലെന്നാണ് ഡിസിസി അധ്യക്ഷന്റെ വാദം.

പരാതി വന്ന സമയത്തില്‍ ‌സംശയമുണ്ടെന്ന് പറഞ്ഞ എ തങ്കപ്പൻ ഇപ്പോള്‍ മറനീക്കി പുറത്തുവന്നത് എന്തിനെന്നും ചോദിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇത് വരേ പരാതിക്കാരി എവിടെ ആയിരുന്നെന്നുമാണ് തങ്കപ്പൻ ചോദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3 മാസം എന്ത് കൊണ്ടു പരാതി നല്‍കിയില്ല? പരാതി ഉണ്ടോ എന്നും അന്വേഷിച്ച്‌ പോലീസ് നടക്കുക ആയിരുന്നല്ലോ. പരാതിക്ക് പിന്നില്‍ ശബരിമല സ്വർണ മോഷണം മറയ്ക്കാനുള്ള നീക്കമാണെന്നും തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധത മറക്കാനുള്ള നീക്കമാണെന്നും ഡിസിസി അധ്യക്ഷൻ ആരോപിച്ചു.

തെരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി വന്നത് സംശയിക്കുന്നു. പരാതി അന്വേഷിക്കണം. ഈ കേസ് യുഡിഎഫിനെ ബാധിക്കില്ലെന്നും പാലക്കാട് ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി.